03:18am 06 August 2026
NEWS
അജിത്തിൻ്റെ അടുത്ത ചിത്രം 'ഡെയർ ഡെവിൽ'
04/08/2026  12:47 PM IST
Cinema desk
അജിത്തിൻ്റെ അടുത്ത ചിത്രം ഡെയർ ഡെവിൽ

 

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത്ത് നായകനായി അഭിനയിച്ച് അവസാനമായി പുറത്തുവന്ന ചിത്രം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ളി'യാണ്. ഈ ചിത്രത്തിനെ  തുടർന്ന് അജിത്ത് അഭിനയിക്കുന്ന അടുത്ത ചിത്രവും  ആധിക് രവിചന്ദ്രൻ തന്നെയാണ് സംവിധാനം ചെയ്യുന്നതെന്നും, ഈ ചിത്രം ഷാലിനി അജിത്താണ് നിർമ്മിക്കുന്നത് എന്നുള്ള വാർത്തയും ഇന്നലെ നൽകിയിരുന്നു. ഈ സാചര്യത്തിലാണ് ഈ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുന്നത്. അതനുസരിച്ച് ഈ സിനിമക്ക് 'ഡെയർ ഡെവിൽ' എന്നാണ് പേരിട്ടിരിക്കുന്നത്! ചിത്രത്തിന് അനിരുദ്ധ് രവിചന്ദ്രനാണ് സംഗീതം നൽകുന്നത്. അഭിനന്ദൻ രാമാനുജമാണ് ഛായാഗ്രഹണം ചെയ്യുന്നത്. 'ബ്രവ്ഹേർട്സ് പ്രൊഡക്ഷൻസ്' എന്ന ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ അജിത്ത് രണ്ടു കഥാപാത്രങ്ങളിൽ എത്തുമെന്നാണ് പറയപ്പെടുന്നത്. ഇതിൽ അജിത്തിനൊപ്പം അഭിനയിക്കാനിരിക്കുന്ന മറ്റുള്ള താരങ്ങൾ കുറിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു നായകിയായി അഭിനയിക്കുന്നത് കയാധു ലോഹറാണ് എന്ന് പറയപ്പെടുന്നുണ്ട്. അടുത്ത് തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമത്രേ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.